15 June, 2024 05:40:35 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ ബിവോക് (2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്-പഴയ സ്കീം) പരീക്ഷ ജൂണ്‍ 26ന് ആരംഭിക്കും ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
......

ഏഴാം സെമസ്റ്റര്‍ ഐഎംസിഎ(2020 അഡ്മിഷന്‍ റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 24ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

.....
അഞ്ചാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി, എംഎ(2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും) പരീക്ഷകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ കേന്ദ്രം അനുവദിച്ചു

ജൂണ്‍ 20ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം-പ്രൈവറ്റ് രജിസ്ട്രേഷന്‍(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് സബ് സെന്‍ററുകള്‍ അനുവദിച്ചുള്ള വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ജൂണ്‍ 18 മുതല്‍ അതത് കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ടിക്കറ്റുകള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രത്തില്‍നിന്നും ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രത്തില്‍ പരീക്ഷ എഴുതണം. 

പ്രാക്ടിക്കല്‍

ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ഐഎംസിഎ(2022 അഡ്മിഷന്‍ റഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി), മൂന്നാം സെമസ്റ്റര്‍ ഡിഡിഎംസിഎ(2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 19 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.


വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎസ്സി എന്‍വയോണ്‍മെന്‍റ് സയന്‍സ് ആന്‍റ് മാനേജ്മെന്‍റ് സിഎസ്എസ്(2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി പരീക്ഷ ജൂണ്‍ 24ന് കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K