12 June, 2024 05:11:36 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇലക്ട്രോണിക്സ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ അപ്ലൈഡ് ഇലക്ട്രോണിക്സ്  പിജിസിഎസ്എസ്(സപ്ലിമെന്‍ററി മെഴ്സി ചാന്‍സ് ഓഗസ്റ്റ് 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജൂണ്‍ 26 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. 

ഒന്നാം സെമസ്റ്റര്‍ എംപിഇഎസ്(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും, 2021 പ്രവേശനം സപ്ലിമെന്‍ററി ഫെബ്രുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂണ്‍ 26ന് മുന്‍പ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.


പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎസ്സി ഫുഡ് ടെക്നോളജി ആന്‍റ് ക്വാളിറ്റി അഷ്വറന്‍സ്-സിഎസ്എസ്)2022 അഡ്മിഷന്‍ റഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 14 മുതല്‍ കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം പരീക്ഷ ജൂണ്‍ 26ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K