30 May, 2024 04:59:04 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം; സ്‌പോട്ട് അഡ്മിഷൻ

എം.ജി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് പരിശീലന പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
താൽപര്യമുള്ളവർ ജൂൺ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ നേരിട്ട് ഹാജരാകണം. ഫോൺ- 9188374553.

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ എംബിഎ(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മെഴസി ചാൻസ്) പരീക്ഷകൾ ജൂൺ 10ന് ആരംഭിക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.


പരീക്ഷകൾക്ക് അപേക്ഷിക്കാം

ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ ബേസിക് സയൻസസ് - (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്), ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്, ഇന്റഗ്രേറ്റഡ് എംഎ ഇൻ ലാംഗ്വേജ് - ഇംഗ്ലീഷ് (പുതിയ സ്‌കീം - 2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ജൂൺ 19ന് ആരംഭിക്കും.
ജൂൺ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.  ജൂൺ അഞ്ചു വരെ ഫൈനോടു കൂടിയും ജൂൺ ഏഴു വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K