29 May, 2024 05:40:23 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷകൾക്ക് അപേക്ഷിക്കാം

ജൂൺ 14ന് തുടങ്ങുന്ന രണ്ടാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻറ് മ്യൂസിയോളജി പ്രോഗ്രാം(2022 അഡ്മിഷൻ റഗുലർ, 2018,2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2015,2016,2017 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ഫൈനോടു കൂടി ജൂൺ അഞ്ചു വരെയും സൂപ്പർ ഫൈനോടുകൂടി ജൂൺ ആറിനും അപേക്ഷ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ സർവകലാശാലയിൽ.



പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ്(സിഎസ്എസ് - 2018 അഡ്മിഷൻ സപ്ലിമെൻററി, 2015,2016,2017 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ജനുവരി 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 30ന് തൃക്കാക്കര, കെഎംഎം കോളജ് ഓഫ് ആർട്‌സ് ആൻറ് സയൻസിൽ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K