25 July, 2023 02:42:44 PM


പെരിന്തല്‍മണ്ണയില്‍ ജില്ലാ ആശുപത്രിക്ക് സമീപം മതില്‍ ഇടിഞ്ഞു വീണു; ആംബുലന്‍സിന്‍റെ ചില്ല് തകര്‍ന്നു



മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജില്ലാ ആശുപത്രിക്ക് അടുത്ത് മതില്‍ ഇടിഞ്ഞു വീണു. ഇന്ന് രാവിലെ 8 മണിയോടെ ആണ് സംഭവം. മതിലിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന 2 ആംബുലന്‍സുകള്‍ക്ക് കേടുപാട് സംഭവിച്ചു. ആംബുലന്‍സുകളുടെ പിറകിലെ ഗ്ലാസ് തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് മണ്ണ് നനഞ്ഞു കുതിര്‍ന്നിരുന്നു. ആര്‍ക്കും ആളപായമില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K