20 July, 2023 02:45:21 PM


10 വയസുകാരിയ്ക്ക് പ്രകൃതി വിരുദ്ധ പീഡനം: 36കാരിക്ക് 30 വർഷം കഠിനതടവ്



മഞ്ചേരി: 10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവതിക്ക് 30 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷ. മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 

വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിതയ്ക്ക് (മഞ്ജു-36) ആണ് ജഡ്ജി എ എം അഷ്‌റഫ് ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം തടവും അനുഭവിക്കണം.

12 വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമം പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം തടവും പലതവണ പീഡിപ്പിച്ചതിന് പോക്‌സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2013ൽ ആണ് കേസിനാസ്പദമായ സംഭവം. വഴിക്കടവ് ഇൻസ്‌പെക്ടർ ആയിരുന്ന മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ പി.അബ്ദുൽ ബഷീറാണ് കുറ്റപത്രം സമർപ്പിച്ചത്. സ്‌പെഷൽ പ്രോസിക്യൂട്ടർ എ. സോമസുന്ദരൻ 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകൾ ഹാജരാക്കി. പ്രതിയെ കണ്ണൂർ ജയിലിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K