07 July, 2023 06:30:24 PM


മലപ്പുറത്ത് 8 വയസുകാരന് തെരുവുനായകളുടെ കൂട്ട ആക്രമണംമലപ്പുറം: മമ്പാട് വീടിന്‍റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 8 വയസുകാരനെ തെരുവുനായകൾ ആക്രമിച്ചു. ഇന്നുച്ചയ്ക്ക് ശേഷമായിരുന്നു അപകടം. 5 തെരുവുനായകൾ കുട്ടിയെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കാലിനു പരുക്കേറ്റ കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K