07 July, 2023 10:12:26 AM


മലപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി



മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പിലാണ് സംഭവം. ഭർത്താവിനെയും , ഭാര്യയെയും, രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. 

കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ സബീഷ് , ഭാര്യ എസ്ബിഐ ഉദ്യോഗസ്ഥ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് സംശയം. സംഭവത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K