19 June, 2023 03:18:41 PM


മലപ്പുറത്ത് പനി ബാധിച്ച് പതിമൂന്നുകാരന്‍ മരിച്ചു



തിരൂർ: മലപ്പുറത്ത് പനി ബാധിച്ച് പതിമൂന്നുകാരന്‍ മരിച്ചു. കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്‍റെ മകന്‍ ഗോകുൽ ദാസ് ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കടുത്ത തലവേദനയും പനിയും തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇന്ന് പുലർച്ചെ 5.30 ഓടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടി മരിക്കുകയായിരുന്നു. 

അതേസമയം കുട്ടിക്ക് ഏത് തരത്തിലുള്ള പനിയാണ് ബാധിച്ചതെന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. കുട്ടിയുടെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇന്‍റസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

സംസ്ഥാനത്ത് ഈ മാസം മാത്രം പനി ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,43,377 പേർക്കാണ് 19 ദിവസത്തിനിയെ പനി ബാധിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K