19 May, 2023 12:49:53 PM
തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്

മലപ്പുറം: കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. എടക്കര തരിപ്പപൊട്ടി കോളനിയിലെ യുവാവിനാണ് പരിക്കേറ്റത്. തേൻ എടുക്കുന്നതിനിടയിൽ ആദിവാസിക്ക് നേരെ കരടി ആക്രമണം നടത്തുകയായിരുന്നു.
നിലമ്പൂർ പോത്തുകൽ മുണ്ടേരി തരിപ്പപൊട്ടി കോളനിയിലെ വെളുത്തക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വലതുകാലിന്‍റെ തുടയ്ക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റ ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
                     
                                 
                                        



