18 May, 2023 08:55:47 PM
മലപ്പുറം കോട്ടക്കലില്‍ മോട്ടറിൽ നിന്ന് ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം
മലപ്പുറം: കോട്ടക്കലില്‍ വിദ്യാർത്ഥിയെ മോട്ടറിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊന്മള തലകാപ്പ് സ്വദേശി കടക്കാടൻ ഖാസിമിന്‍റെ മകൻ മുഹമ്മദ് ഹംദാനാണ് (13) മരിച്ചത്. വീട്ടിലെ പറമ്പിലെ മോട്ടറിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിലാണ് ഹംദാനെ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.