09 May, 2023 10:15:12 AM


താനൂർ ബോട്ടപകടം; ഇന്നും തിരച്ചിൽ തുടരുന്നു



മലപ്പുറം: താനൂർ ബോട്ടപകടമുണ്ടായയിടത്ത്  ഇന്നും തിരച്ചിൽ തുടരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തിൽ അവ്യക്തത തുടരുന്നതിനാലാണ് ഇന്നും തിരച്ചിൽ തുടരാൻ തീരുമാനിച്ചത്. 48 മണിക്കൂർ തിരച്ചിൽ നടത്തുമെന്നാണ് സൂചന.

ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരമാണിത്. ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്താണ് തിരച്ചിൽ നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരോ നാട്ടുകാർക്ക് പരിചയമില്ലാത്ത ആളുകളോ ബോട്ടിൽ ഉണ്ടായിരിക്കാം എന്ന അനുമാനത്തിലാണ് രാവിലെ തിരച്ചിൽ നടത്തുന്നത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K