04 January, 2023 01:40:03 PM
ശബരിമല തീർഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് പത്തുവയസുകാരൻ മരിച്ചു
മലപ്പുറം: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു. കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്. ശബരിമല സന്ദർശനത്തിനെത്തിയ കർണാടക സ്വദേശികൾ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരെ പരുക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.