29 October, 2022 08:34:05 PM


തെരുവുനായ കുറുകെ ചാടി: ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിടിച്ചു മരിച്ചു



മലപ്പുറം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍നിന്ന് വീണ യുവാവ് കാറിടിച്ച് മരിച്ചു. എടപ്പാള്‍ കോലൊളമ്പ് വല്യാട് സ്വദേശി വിപിന്‍ദാസ് (31) ആണ് മരിച്ചത്. ഇടിച്ച ശേഷം കാർ നിർത്താതെ പോയി. വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. 

തുയ്യത്തുവച്ച് നായയെ ഇടിച്ചു തെറിച്ചു വീണ വിപിൻദാസിനെ പൊന്നാനി ഭാഗത്തേക്ക് അതിവേഗം പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന വിപിന്‍ദാസിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടയര്‍ കടയില്‍ ജോലി ചെയ്യുന്ന വിപിൻ‌ദാസ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടിച്ചശേഷം നിര്‍ത്താതെ പോയ കാറിനായി അന്വേഷണം തുടരുകയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K