14 October, 2022 05:41:13 PM
കാപ്പാ പ്രതിയുടെ ഒളിസങ്കേതത്തില്‍ റെയ്ഡ്; ആയുധങ്ങളും ലഹരിമരുന്നുകളും പിടികൂടി
മലപ്പുറം: കാപ്പാ പ്രതിയുടെ ഒളിസങ്കേതത്തില്‍ നടന്ന റെയ്ഡില്‍ ആയുധങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളും പിടികൂടി. അഴീക്കല്‍ സ്വദേശി ഷമീമിന്റെ തിരൂരിലെ ഒളിസങ്കേതത്തിലാണ് റെയ്ഡ് നടന്നത്. ഇയാളുടെ കൂട്ടാളികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാപ്പാ നിയമപ്രകാരം മലപ്പുറം ജില്ലയില്‍ പ്രവേശിക്കാന്‍ ഷമീമിന് വിലക്കുണ്ട്. ഇതു ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇയാളുടെ ഒളിത്താവളമായ തിരൂരിലെ ലോഡ്ജില്‍ നടന്ന പരിശോധനയിലാണ് ആയുധങ്ങളും ലഹരിവസ്തുക്കളും കണ്ടെടുത്തത്. 15 കിലോ ഹാഷിഷ് ഓയില്‍, 14 കിലോ കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍.