30 September, 2022 02:06:29 PM
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
മലപ്പുറം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുര്‍ ഹമീദ് (കുഞ്ഞുട്ടി 56), യാത്രക്കാരന്‍ മങ്കട പള്ളിപ്പുറം ചീരക്കുഴിയില്‍ പൊട്ടേങ്ങല്‍ ഉസ്മാന്‍ (62) എന്നിവരാണ് മരിച്ചത്.
ആനക്കയം കാഞ്ഞമണ്ണയില്‍ വെള്ളിയാഴ്ച രാവിലെ 8.45 മണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ വള്ളിക്കാപ്പറ്റയില്‍നിന്ന് മഞ്ചേരിയിലേക്കും കാര്‍ പെരിന്തല്‍മണ്ണയിലേക്കും പോവുകയായിരുന്നു. പൂച്ച കുറകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.