27 August, 2022 09:29:28 AM
സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസ്: പ്രതി അർജുൻ ആയങ്കി കൊണ്ടോട്ടിയിൽ അറസ്റ്റിൽ
മലപ്പുറം: സ്വർണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. കൊണ്ടോട്ടി പോലീസാണ് അർജുനെ അറസ്റ്റു ചെയ്തത്. നിലവില്‍ കരിപ്പൂര്‍ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ പ്രതിയാണ്. കാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ചെന്നാണ് കേസ്. സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പോലീസ് റിപ്പോർട്ട്.
ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കിയിരുന്നു. 2021 ജൂൺ 28 നാണ് അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 31ന് അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.