18 August, 2022 04:09:55 PM
കള്ളക്കടത്തിന് സഹായം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ
കരിപ്പൂർ: കരിപ്പൂരില്‍ യാത്രക്കാരന് കടത്തിയ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിച്ച കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. മുനിയപ്പ ആണ് കരിപ്പൂരില്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 320 ഗ്രാം സ്വര്‍ണം പിടികൂടി. മുറിയില്‍ നിന്നും നാല് ലക്ഷം രൂപയും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. നാല് മാസം മുന്‍പാണ് ഇയാള്‍ സൂപ്രണ്ടായി ചുമതലയേറ്റത്.