15 August, 2022 06:57:42 AM
നിലമ്പൂരിൽ ദേശീയ പതാക മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് കത്തിച്ച കടയുടമ അറസ്റ്റിൽ
നിലമ്പൂർ: വഴിക്കടവിൽ ദേശീയ പതാക കത്തിച്ച കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശി ചന്ദ്രനാണ് അറസ്റ്റിലായത്. വഴിക്കടവ് പഞ്ചായത്തിന് മുൻവശത്തെ റോഡരികിൽ വെച്ചായിരുന്നു സംഭവം.
ദേശീയ പതാകയെ അപമാനിക്കുന്ന വിധത്തിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമിതമായ ദേശീയ പതാകകൾ കത്തിക്കുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്ത വഴിക്കടവ് പോലീസ് പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു