14 August, 2022 01:30:39 AM
പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍
തിരൂര്‍: പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍. പേരാമ്പ്ര പാലേരി സ്വദേശി അന്‍വര്‍ ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്. ഡി.ഐ.ജി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വിവിധ ജില്ലകളില്‍ നിന്ന് വിവാഹം കഴിച്ച് സ്വര്‍ണ്ണവും പണവുമായി മുങ്ങിയത്.
പോലീസ് വകുപ്പില്‍ എസ്.പിയാണന്നും മറ്റ് ഉന്നതനാണെന്നുമൊക്കെ തെറ്റിധരിപ്പിച്ച് വിവിധ സ്ഥലങ്ങളിലെ സ്ത്രീകളെ വിവാഹം കഴിച്ച് സ്വര്‍ണ്ണവും കാറും കൈവശപെടുത്തി ഒളിവില്‍ പോയ പ്രതിയാണ് പിടിയിലായത്. കോട്ടക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ 2015ല്‍ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
വിവിധ പരാതികളില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കൊടുവള്ളിയിലെ നാലാം ഭാര്യയുടെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. കേരളത്തിന്റെ വിവിധജില്ലകളില്‍ ഇയാള്‍ക്കെതിരെ വിത്യസ്തമായ കേസ്സുകള്‍ ഉണ്ട്. പ്രതിയെ തിരുര്‍ ഫസ്റ്റ്ട്രാക്ക് കോടതിയില്‍ ഹാജരാക്കി.