17 July, 2022 03:40:50 PM


നിലമ്പൂർ വനത്തിൽ കരടിയുടെ ആക്രമണം; തദ്ദേശവാസിയുടെ തലയ്ക്ക് പരുക്ക്



മലപ്പുറം: നിലമ്പൂർ വനത്തിൽ തദ്ദേശവാസിക്ക് കരടിയുടെ ആക്രമണം. ടി.കെ കോളനിയിലെ മരടൻ കുഞ്ഞനാണ്(56) കരടിയുടെ ആക്രമണത്തെ നേരിട്ടത്. സാരമായി പരുക്കേറ്റ കുഞ്ഞനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം ടികെ കോളനിയിൽ ശനിയാഴ്ചയാണ് സംഭവമുണ്ടായത്.

ഒറ്റയ്ക്ക് വനത്തിൽ കയറിയ കുഞ്ഞനെ കരടി പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഇയാൾ ഉടൻ അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു. അയൽക്കാരനായ രഘുരാമനെ വിവരമറിയിക്കുകയും തുടർന്ന് ബന്ധുക്കൾ കുഞ്ഞനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പ്രാഥമികമായ ചികിത്സ നൽകിയതിനു ശേഷം ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K