16 June, 2022 10:04:44 AM
മലപ്പുറത്ത് 1.15 കോടി രൂപയുടെ കുഴൽപ്പണ വേട്ട; രണ്ടു ഹരിപ്പാട് സ്വദേശികൾ പിടിയിൽ
മലപ്പുറം: കാറിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം പിടികൂടി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരാണ് പിടിയിലായത്. 1.15 കോടി രൂപയുടെ കുഴൽപ്പണമാണ് ഇവരിൽ നിന്നും പിടികൂടിയത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം.