07 June, 2022 11:38:34 PM
നിലമ്പൂരിൽ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണ് 10 പേർക്ക് പരിക്ക്
മലപ്പുറം: നിലമ്പൂർ പൂക്കോട്ടുപാടത്ത് ഗാലറി തകർന്നു വീണ് 10 പേർക്ക് പരിക്ക്. സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് ഗാലറി തകർന്നു വീണത്. മുള ഉപയോഗിച്ച് നിർമിച്ച ഗാലറിയാണ് അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതോടെ തകർന്നത്. മത്സരം കാണാൻ എഴുന്നൂറോളം പേരാണ് മൈതാനത്ത് തടിച്ചുകൂടിയത്. കഴിഞ്ഞ ദിവസം മഴയെ തുടർന്ന് മാറ്റിവച്ച മത്സരമാണ് ഇന്ന് വീണ്ടും നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. അപകടത്തെ തുടർന്ന് നിർത്തിവച്ച മത്സരം പിന്നീട് പുനരാരംഭിച്ചു.