07 July, 2016 01:05:01 PM
മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍റെ പി.എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍റെ പി.എ ലിജോ ജോസഫിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. തൃശൂര്‍ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടില്‍ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വിജിലന്‍സ് റെയ്ഡ് തുടരുകയാണ്. സി.ഐ ബെന്നി ജേക്കബിന്‍റെ നേതൃത്വത്തില്‍ എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സ്ക്വാഡാണ് പരിശോധന നടത്തുന്നത്.
തൃശൂര്‍ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരു കോടിയിലേറെ രൂപ വില വരുന്ന ഭൂമി വാങ്ങിയതായി വിജിലന്‍സ് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് ലിജോക്കെതിരെ വിജിലന്‍സ് കേസെടുത്തു. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് ലിജോക്കെതിരെ കേസെടുത്തത്. അഴിമതി ആരോപണം നിലവിലുള്ള മറ്റ് മുന്‍ മന്ത്രിമാരുടെ പി.എമാര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.