05 June, 2022 04:58:22 PM
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാമാണ് പിടിയിലായത്. നിരന്തരം പീഡിപ്പിച്ചുവെന്ന 15കാരി ചൈല്‍ഡ് ലൈനിന് നല്‍കിയ മൊഴി പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടു.