05 May, 2022 02:15:57 PM
ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം: ഒരു കുടുംബത്തിലെ മൂന്നു പേർ വെന്ത് മരിച്ചു
മലപ്പുറം: ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം. ഒരു കുടുംബത്തിലെ മൂന്നു പേർ വെന്ത് മരിച്ചു. പെരിന്തൽമണ്ണയ്ക്കടുത്ത് കൊണ്ടിപ്പറമ്പിലാണ് സംഭവം. പാണ്ടിക്കാട് പാലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ, ഇവരുടെ കുട്ടി എന്നിവരാണ് മരിച്ചത്.
ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
കുടുംബത്തെ ഓട്ടോയ്ക്ക് അടുത്തേക്ക് വിളിച്ച് വരുത്തി മുഹമ്മദ് സ്ഫോടനം നടത്തി എന്നാണ് നിഗമനം. പൊള്ളലേറ്റ് തീയാളിയ നിലയിൽ മുഹമ്മദ് ഓട്ടോക്കുള്ളിൽ നിന്ന് പുറത്തേക്ക് ഓടി. പ്രദേശവാസികൾ തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഗുഡ്സ് ഓട്ടോ പൂർണമായും കത്തിനശിച്ചു.