03 April, 2022 03:28:12 PM


കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി തിരൂര്‍ സ്വദേശി യുവാവിന് ദാരുണാന്ത്യം



തിരൂർ: കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മലയാളി യുവാവിന് ദാരുണാന്ത്യം. തിരൂർ ചമ്രവട്ടം സ്വദേശി ഷാഫി ആണ്  മരണപ്പെട്ടത്. മംഗഫിലെ ബ്ലോക്ക്‌ 4 ലെ ബക്കാല ജീവനക്കാരനാണ്  ഇദ്ദേഹം. അപകടം സംഭവിച്ച കെട്ടിടത്തില്‍ ഹോം ഡെലിവറിക്കായി എത്തിയതായിരുന്നു. ഇദ്ദേഹം കയറിയ ലിഫ്റ്റിന്‍റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്‌. അഗ്നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുത്ത്‌ ഫോറന്‍സിക്‌ പരിശോധനക്കായി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K