24 June, 2016 03:08:36 PM


തൃശൂര്‍ ഐ.ജി ഓഫീസിലേക്ക് കെ.എസ്​.യു നടത്തിയ മാർച്ചിൽ സംഘർഷം



തൃശൂർ: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ നടത്തിയ പൊലീസ്​ ലാത്തിച്ചാർജിലും സി.പി.എമ്മിന്‍റെ സെൽ ഭരണത്തിലും  പ്രതിഷേധിച്ച്  കെ.എസ്​.യു തൃശൂരിൽ ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർഥികൾ അക്രമാസക്തരായതിനെ തുടർന്ന് പൊലീസ്​ ലാത്തിച്ചാർജ് ചെയ്തു. ജില്ലാ പ്രസിഡണ്ട് അടക്കമുള്ളവർക്ക് പരിക്കേറ്റു.


രാവിലെ പതിനൊന്നോടെയാണ് കെ.എസ്​.യു പ്രവർത്തകർ പ്രകടനമായി ഐ.ജി.ഓഫീസിന് മുന്നിലെത്തിയത്. ഓഫീസിന് നൂറ് മീറ്റർ അകലെയായി അസിസ്റ്റന്‍റ് കമീഷണർ കെ.പി.ജോസിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. ബാരിക്കേഡ് തകർത്തു് ഓഫീസിലേക്ക് തള്ളിക്കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. മാർച്ച് അക്രമത്തിലേക്ക് തിരിഞ്ഞതോടെയാണ് പൊലീസ്​ ലാത്തിവീശിയത്. ജില്ലാ പ്രസിഡണ്ട് ശോഭാ സുബിൻ അടക്കമുള്ള പത്തോളം പേർക്ക് ലാത്തിവീശലിൽ പരിക്കുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K