28 November, 2021 08:39:36 AM
കോവിഡ് വാക്സിന് എടുത്തശേഷം ദേഹാസ്വാസ്ഥ്യവും ചൊറിച്ചിലും: യുവതി മരിച്ചു
കുറ്റിപ്പുറം: കോവിഡ് വാക്സിന് കുത്തിവെപ്പ് എടുത്ത ശേഷം ദേഹാസ്വാസ്ഥ്യവും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെട്ട യുവതി മരിച്ചു. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കപ്പുഴ കടവ് സ്വദേശി അസ്ന (27) ആണ് മരിച്ചത്. ബുധനാഴ്ച കുറ്റിപ്പുറം വ്യാപാര ഭവനില്‍ നടന്ന വാക്സിനേഷന് ക്യാമ്ബില്‍ നിന്നാണ് യുവതി വാക്സിന് സ്വീകരിച്ചത്. വ്യാഴാഴ്ച ദേഹാസ്വാസ്ഥ്യവും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെട്ടതോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.