19 November, 2021 02:04:59 PM


പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചെന്ന് പരാതി



തിരൂര്‍: മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം  ചെയ്ത മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചെന്ന് പരാതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് കവറില്‍  കെട്ടിവച്ചെന്നും അത് പട്ടി കടിച്ച് വലിച്ചെന്നുമാണ് പരാതി ഉയര്‍ന്നത്. പ്ലാസ്റ്റിക് കവറിലെ മാലിന്യം പട്ടി കടിച്ച് വലിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ ചിത്രീകരിച്ചിരുന്നു.

എന്നാൽ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹ അവശിഷ്ടങ്ങൾ മോര്‍ച്ചറിക്ക്  പുറത്ത് കവറിലാക്കി വയ്ക്കാറില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വശദീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനിശേഷം മുറി വൃത്തിയാക്കിയപ്പോള്‍ ഒഴിവാക്കിയ തുണിയും പഞ്ഞിയും ചെരുപ്പും അടക്കമുള്ള മാലിന്യങ്ങള്‍ നശിപ്പിക്കാൻ പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് വച്ചതാണെന്നും അതാണ് പട്ടി കടിച്ചതെന്നുമാണ് ഡി എം ഒയുടെ വിശദീകരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K