18 November, 2021 05:37:00 PM
കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ലഭ്യമാക്കുന്നതിന് ഓൺലൈൻ സേവന കേന്ദ്രം
കുറ്റിപ്പുറം: കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50,000 രൂപയും സംസ്ഥാന സർക്കാർ സമൂഹത്തിലെ പാവപ്പെട്ട ആളുകൾക്ക് പ്രതിമാസം 5000 രൂപ വച്ച് മൂന്നുവർഷത്തേക്ക് നൽകാമെന്നും പ്രഖ്യാപിച്ച സാഹചര്യത്തിൽ അർഹരായ ആളുകൾക്ക് ധനസഹായം ലഭിക്കുന്നതിനുവേണ്ടി ഒരു ഓൺലൈൻ സേവന കേന്ദ്രത്തിന് പടിഞ്ഞാറങ്ങാടിയിൽ തുടക്കം കുറിച്ചു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും പടിഞ്ഞാറങ്ങാടി തൃത്താല റോഡിലുള്ള ഇൻസെറ്റ് ജനസേവന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച കേന്ദ്രം സമിതി സംസ്ഥാന സെക്രട്ടറി അഡ്വ കെ കെ രാജീവൻ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് കബീർ കാരിയാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതി ജില്ലാ കമ്മിറ്റി അംഗമായ സുന്ദരൻ തൈക്കാട്, ജില്ലാ രക്ഷാധികാരി കെ പി മുഹമ്മദ് ഷെരീഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ഷമീർ വൈക്കത്ത്, സിന്ധു മലമക്കാവ്, സമിതി മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉമർ മുക്താർ മുഹമ്മദ് ഫാറൂഖ്, രവി കോക്കാട്ട് എന്നിവർ സംസാരിച്ചു