15 November, 2021 06:25:03 PM
മലപ്പുറം ജില്ലയിലെ പത്ത് സ്കൂളുകള്‍ക്ക് ഹോക്കിസ്റ്റിക്ക് വിതരണം ചെയ്തു
മലപ്പുറം: കേരളാ ഹോക്കി മലപ്പുറം ജില്ലയിലെ 10 സ്കൂളുകൾക്ക് അനുവദിച്ച ഹോക്കിസ്റ്റിക്ക് മലപ്പുറം സാൻതോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പി ഉബൈദുള്ള എംഎല്‍എ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി അദ്ധ്യക്ഷത വഹിച്ചു. വാർഡ്കൗൺസിലർ സുരേഷ് മാഷ്, മലപ്പുറം ഹോക്കി പ്രസിഡന്‍റ് പാലോളി അബ്ദുൽ റഹ്മാൻ, സെക്രട്ടറി ഉസ്മാൻ എം, സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ സാലി കെ.ടി., സ്കൂൾ ലീഡർ നീരജ എന്നിവർ സംസാരിച്ചു.