13 October, 2021 11:27:43 PM
മലപ്പുറം തിരൂരിൽ ഏഴുവയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു
തിരൂർ: വെള്ളക്കെട്ടിൽ വീണ് ഏഴുവയസുകാരി മരിച്ചു. മലപ്പുറം എആർ നഗറിലാണ് സംഭവം. മുഹമ്മദ് റാഫിയുടെ മകൾ ഫാത്തിമ റഷയാണ് മരിച്ചത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.