12 October, 2021 08:31:11 AM
കനത്ത മഴയിൽ വീട് തകർന്ന് പിഞ്ചുകുഞ്ഞടക്കം രണ്ടു കുട്ടികൾ മരിച്ചു
മലപ്പുറം: കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം കരിപ്പൂരിലാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം കുട്ടികൾ മരിച്ചത്. റിസാന (8), റിൻസാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകർന്നത്. ഇയാളുടെ പേരക്കുട്ടികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.