05 October, 2021 06:05:35 AM
ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കൽ: കളക്ടറോട് ഹൈക്കോടതി വിശദീകരണം തേടി
മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയില്‍ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള ഭൂമിയിലെ അനധികൃത തടയണ പൊളിച്ചു നീക്കാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച കോടതിയലക്ഷ്യ ഹര്‍ജി. ഹർജിയിൽ മലപ്പുറം ജില്ലാ കളക്ടറോടു ഹൈക്കോടതി വിശദീകരണം തേടി.
കളക്ടര്‍ വി.ആർ. പ്രേംകുമാർ, ചെറുകിട ജലസേചന വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഇ.പി. ബാലകൃഷ്ണന് എന്നിവര്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാനും ജസ്റ്റീസ് എൻ. നഗരേഷ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി ഈ മാസം 25നു വീണ്ടും പരിഗണിക്കും. നിലമ്പൂര്‍ സ്വദേശി എം.പി. വിനോദാണ് ഹർജി നല്‍കിയത്. ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.