02 September, 2021 10:43:23 AM
കോവിഡ് ബാധിച്ച് ഭാര്യ മരിച്ച് അഞ്ചാം ദിവസം ഭര്‍ത്താവും മരിച്ചു
മലപ്പുറം: കോവിഡ് ബാധിച്ച് ഭാര്യ മരിച്ച് അഞ്ചാം ദിവസം ഭര്‍ത്താവും മരിച്ചു. വേങ്ങര ചേറ്റിപ്പുറം പാക്കട അബു ഹാജി (82) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇരുവരും ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ (73) കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ഇരുവരും കോവിഡ് മുക്തരായെങ്കിലും അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് മരണം സംഭവിച്ചത്.
അബ്ദു റസാഖ്, അബ്ദു റഷീദ്, സൈനബ, അസ്മാബി, റഹ്മത്ത്, സലീന എന്നിവർ മക്കളാണ്. കുറുവാകുന്നന് അബ്ദുറഹിമാന് ഇല്ലിപ്പിലാക്കല്‍, മൊയ്തീന് കുട്ടി കരിമ്ബിലകത്ത് കുറ്റൂര്‍ നോര്‍ത്ത്, സലീം മുക്കുമ്മല്‍ മൂന്നിയൂര്‍, നാസര്‍ അമ്ബലഞ്ചേരി കൊണ്ടോട്ടി, റസിയ, യാസ്മിന് എന്നിവർ മരുമക്കളാണ്. ഖബറടക്കം നടത്തി.