22 August, 2021 12:51:47 PM
വിവാഹഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീണ ഫോട്ടോഗ്രാഫർ മരിച്ചു
മലപ്പുറം: ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു. വിവാഹച്ചടങ്ങിനിടയിലായിരുന്നു മരണം സംഭവിച്ചത്. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശിയുമായ പാറക്കല്‍തൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്.
മഞ്ചേരിയിലെ കിഴിശ്ശേരിയിൽ ശനിയാഴ്ച്ച വിവാഹ വീട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ കൃഷ്ണപ്രസാദ് കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടന്ന് തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ-ജിഷ( അധ്യാപിക, എഎംഎൽപി സ്കൂൾ, മണ്ടകക്കുന്ന്), അമൽ പ്രസാദ്, അഖില പ്രസാദ്. ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ വെച്ചാണ് സംസ്കാരം.