11 July, 2021 12:12:41 PM
അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്
തിരൂർ: അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്. മലപ്പുറം തിരൂര്‍ താനാളൂരിലാണ് സംഭവം. കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയോടെയാണ് കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന ജയിച്ചതോടെ വിജയാഘോഷവുമായി ആരാധകർ തെരുവിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചുകൊണ്ടായിരുന്നു ആഹ്ലാദപ്രകടനം നടത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്.