23 June, 2021 04:21:21 PM
പോലീസിൽ പരാതി നൽകിയതിന് ഭാര്യയെ ഭർത്താവ് കോടാലി കൊണ്ട് വെട്ടി
തിരൂർ: പോലീസിൽ പരാതി നൽകിയതിന് ഭാര്യയെ ഭർത്താവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വഴിക്കടവിലാണ് സംഭവം. പ്രതി മുഹമ്മദ് സലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതര പരിക്കുകളോടെ ഭാര്യ സീനത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.