21 June, 2021 11:07:33 AM
കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയിൽ
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയിൽ. വെള്ളറമ്പ് ചിരങ്കുളങ്ക മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. വെള്ളറമ്പ് സ്വദേശിനി തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (65)യാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രതി മുഹമ്മദ് ഷാഫി കുഞ്ഞിപ്പാത്തുമ്മയുടെ അയൽവാസിയാണ്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച കല്ല് പോലീസ് കണ്ടെടുക്കുകയും ചെയ്തു.