10 June, 2021 10:56:48 PM
തൃശൂരിൽനിന്നും മുറിച്ചുകടത്തിയ ഈട്ടി, തേക്ക് തടികൾ മലപ്പുറത്ത് കണ്ടെത്തി
മലപ്പുറം: തൃശൂരിൽനിന്നും മുറിച്ചുകടത്തിയ ഈട്ടി, തേക്ക് തടികൾ മലപ്പുറത്ത് കണ്ടെത്തി. വാണിയമ്പലത്തെ മില്ലിൽനിന്നാണ് തടികൾ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് തടികൾ കണ്ടെത്താനായത്.
തൃശൂരിൽ നിന്ന് 20 കോടിയിലേറെ രൂപയുടെ ഈട്ടി മരം കടത്തിയെന്നാണ് വിവരം. തൃശൂർ മച്ചാട് റേഞ്ചിനു കീഴിലുള്ള എളനാട്, പുലക്കോട് പരിധിയിലാണ് വ്യാപകമായ മരംവെട്ട് നടന്നത്.