22 May, 2021 09:30:03 AM
മൊബൈലിൽ സംസാരിച്ച് ബൈക്ക് ഓടിച്ച യുവാവിനെ പിടിച്ച പോലീസ് ഇൻസ്‌പെക്ടർ പിന്നെ ചെയ്തത്
പെരിന്തൽമണ്ണ: മൊബൈൽ ഫോൺ വിളിച്ചു കൊണ്ട് ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ പിടിച്ച പോലീസ് ഉദ്യോഗസ്ഥർ സേനക്ക് അഭിമാനവും മറ്റുള്ളവർക്ക് മാതൃകയുമായി മാറിയത് വളരെ പെട്ടെന്ന്. ലോക്ക് ഡൗണിനിടെ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പാണ്ടിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ ചെയ്ത പുണ്യപ്രവൃത്തിയെ കുറിച്ച് ഫേസ്ബുക്കിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ.
"അഭിമാനമാണ് മറ്റുള്ളവർക്ക് മാതൃകയാണ് ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥർ.
ട്രിപ്പിൾ ലോക്ക് ഡൌൺ രണ്ടാം ദിന പോലീസ് പരിശോധനക്കിടയാണ് ഒരു യുവാവ് മൊബൈൽ ഫോൺ വിളിച്ചു കൊണ്ട് ബൈക്കിൽ യാത്ര ചെയ്യേ പാണ്ടിക്കാട് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ബൈക്ക് പിടിച്ചപ്പോൾ പ്രസവത്തിനിടെ ബ്ലീഡിങ് ആയി അപകടാവസ്ഥയിൽ കഴിയുന്ന സഹോദരിക്ക് ബ്ലഡിനായി പോകുന്ന വിവരം യുവാവ് പോലീസിനോട് പറഞ്ഞു തുടർന്ന് അപകടാവസ്ഥ മനസ്സിലാക്കി കൊണ്ട് തന്റെ ഔദ്യോഗിക വാഹനത്തിൽ യുവാവിനെയും കയറ്റി പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ എത്തി അടിയന്തരമായി ആവശ്യമായ ബ്ലഡുമായി സഹോദരി ചികിത്സയിൽ കഴിയുന്ന പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു തുടർന്ന് എന്ത് ആവശ്യത്തിനും വിളിക്കാം എന്ന് പറഞ്ഞിട്ടാണ് അവർ അവിടെ നിന്ന് തിരിച്ചു പോന്നത്. പാണ്ടിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ.അമൃതരംഗൻ സർ ആ വാഹനം ഓടിച്ചിരുന്ന ഹെഡ് കോൺസ്റ്റബിൾ ശ്രീ.നൗഷാദ് സർ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.അഭിമാന നിമിഷം ആ കാക്കിയിലും ഉണ്ട് മനുഷ്യത്വം."