06 May, 2021 04:24:06 PM
മലപ്പുറത്ത് മാതാപിതാക്കളും മകനും ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു
മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. ചെറുവായൂർ കണ്ണത്തൊടി ലിമേശും മാതാപിതാക്കളുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ ഇരുപതി എട്ടാം തീയതിയാണ് കോവിഡ് ചികിത്സയിരിക്കെ ലിമേഷ് മരിച്ചത്. ഏപ്രിൽ മുപ്പതിന് അച്ചൻ രാമർ കോവിഡ് ചികിത്സയിരിക്കെ മരിച്ചു. കോവിഡ് ബാധിതയായ മാതാവ് ലീല ഇന്നലെയുമാണ് മരിച്ചത്. അതെ സമയം ഓട്ടോ ഡ്രൈവറായിരുന്ന ലിമേശിന്‍റെ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല.