02 May, 2021 05:40:10 PM
തവനൂരിലെ ജയം മാറിമറിഞ്ഞ് അവസാനം ജലീലിനൊപ്പം; ഭൂരിപക്ഷം 3606 വോട്ടുകള്‍
മലപ്പുറം: രാവിലെ വോട്ടെണ്ണെല്‍ തുടങ്ങിയത് മുതല്‍ ലീഡ് നില മാറിമറിഞ്ഞ തവനൂരില്‍ കെ ടി ജലീല്‍ തന്നെ ഒടുവില്‍ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ ഫിറോസ് കുന്നുംപറമ്പിലിനെ 3,606 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജലീല്‍ മണ്ഡലം നിലനിര്‍ത്തിയത്.
2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ജലീലിനൊപ്പമായിരുന്നു വിജയം. നിലവില്‍ 99 സീറ്റുകളാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. യു ഡി എഫ് 41 സീറ്റുകളില്‍ ലീഡ് ചെയ്യുമ്ബോള്‍ എന്‍ ഡി എക്ക് ഒരു സീറ്റുമില്ല.