02 May, 2021 09:00:56 AM
തവനൂരില്‍ ജലീലിനെ വെട്ടി ഫിറോസ് കുന്നംപറമ്പില്‍: ലീഡ് 150 കടന്നു
മലപ്പുറം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് എണ്ണുമ്പോള്‍ തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ ലീഡ് എടുക്കുന്നു. തപാല്‍വോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫിന്റെ കെടി ജലീലിനേക്കാള്‍ 150 വോട്ടിന്റെ ലീഡാണ് ഫിറോസ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. കെടി ജലീലാണ് ആദ്യം മുന്നിട്ട് നിന്നിരുന്നത്. പിന്നീട് ഫിറോസ് ലീഡ് പിടിക്കുകയായിരുന്നു.