01 May, 2021 03:57:18 PM
മലപ്പുറം ജില്ലയില്‍ ആറിടങ്ങളില്‍ കൂടി നിരോധനാജ്ഞ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.94
മലപ്പുറം: കോവിഡ് വ്യാപനം കണക്കിലെടുത്ത് മലപ്പുറം ജില്ലയിൽ ആറു തദ്ദേശ സ്ഥാപനങ്ങളിൽ കൂടി നിരോധനാജ്ഞ ഏർപ്പെടുത്തി. എടരിക്കോട്, ഒഴൂർ, കരുളായി, കാവന്നൂർ, മക്കരപ്പറമ്പ്, മൂത്തേടം പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി ഒമ്പതു മുതൽ മെയ് 14ാം തീയതി വരെയാണ് നിയന്ത്രണം.
അതേസമയം, ജില്ലയില്‍ 55 തദ്ദേശ സ്ഥാപനങ്ങളിലും നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഈ മാസം 14 വരെയാണ് നീട്ടിയത്. നിയന്ത്രണം ഇന്ന് അവസാനിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ്. മലപ്പുറം ജില്ലയില്‍ 3945 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.94 ശതമാനമാണ്. ഇതുവരെ 673 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.