23 April, 2021 11:02:40 AM


മലപ്പുറം ജില്ലയിൽ പതിനാറ് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ



മലപ്പുറം: ജില്ലയിൽ പതിനാറ് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂർ തുടങ്ങി പതിനാറ് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.


ഇന്ന് രാത്രി ഒൻപത് മണി മുതൽ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ. ജില്ലയിൽ ഇന്നലെ 2,776 പേർക്കാണ് കൊവിഡ്ബാധ സ്ഥിരീകരിച്ചത്. 2,675 പേർക്ക് സമ്പർക്കത്തിലൂടെയായിരുന്നു രോഗബാധ. ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,221 ആയി. 30,484 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K