15 April, 2021 05:08:09 PM
മലപ്പുറത്തും കോവിഡ് വാക്സിന് തീരുന്നു; അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ളത് മാത്രം
മലപ്പുറം: ജില്ലയില്‍ ഒരു ദിവസത്തേക്ക് കൂടി മാത്രമാണ് കോവിഡ് വാക്സിന് അവശേഷിക്കുന്നതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നിലവില്‍ വാക്സിന് ക്ഷാമത്തെ തുടര്‍ന്ന് എവിടെയും കേന്ദ്രങ്ങള്‍ അടച്ചിട്ടില്ല. 58,000ത്തോളം ഡോസ് വാക്സിന് മാത്രമാണ് അവശേഷിക്കുന്നത്.
ജില്ലയില്‍ 117 സര്‍ക്കാര്‍ ആശുപത്രികളിലും 48 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്സില്‍ നല്‍കുന്നത്. എല്ലാ പഞ്ചായത്തുകളിലും വാക്സിന് ലഭ്യമാണെങ്കിലും പരമാവധി 700 ഡോസ് മാത്രമാണ് ഒരു കേന്ദ്രത്തിലുള്ളത്. മെഗാ ക്യാമ്ബുകള്‍ നടത്താന്‍ ആവശ്യമായ വാക്സിന് നിലവില്‍ ലഭ്യമല്ല. പുതുതായി അനുവദിച്ചില്ലെങ്കില്‍ ജില്ലയിലും കേന്ദ്രങ്ങള്‍ അടക്കേണ്ടിവരും.