01 April, 2021 02:13:00 PM
നാലുവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍
മലപ്പുറം: നാലു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. കാമുകനൊപ്പം തേഞ്ഞിപ്പലം പൊലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. തലപ്പാറയിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ചെനക്കലങ്ങാടിയിലുള്ള സ്വന്തം വീട്ടിലേക്ക് വന്ന യുവതി കഴിഞ്ഞ 27ന് പുലര്‍ച്ചെയാണ് നാല് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.
രാവിലെ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാതായതോടെ ഇവരുടെ മാതാവ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയും കാമുകനും പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതി അധികം വൈകാതെ യുവാവുമായി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു.
ഭര്‍ത്താവിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്‌നം ഉണ്ടാക്കിയിരുന്ന യുവതി ഒരാഴ്ച മുമ്ബാണ് സ്വന്തം വീട്ടിലേക്കു വന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാനാകില്ലെന്ന് പറഞ്ഞാണ് യുവതി വീട്ടിലേക്കു വന്നത്. വിഷയത്തില്‍ ഇരുവരുടെയും ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അതിനിടെയാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.