23 March, 2021 10:09:20 AM


വേങ്ങരയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു; ലീഗ് വിമതന് പിന്തുണ



മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്ന വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ സ്ഥാനാർഥിയുടെ പത്രിക പിൻവലിച്ചു. വേങ്ങര സ്വദേശി കെ.പി സബാഹ് ആണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മണ്ഡലത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്ന്‌ കെ.പി സബാഹ് പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങരയിൽ ലീഗ് അനുഭാവിയായ കെ.പി.സബാഹ് ആണ് വിമതസ്വരമുയർത്തി സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയത്.


അടിക്കടി ഉപതെരഞ്ഞെടുപ്പുകൾക്ക് കളമൊരുക്കി കുഞ്ഞാലിക്കുട്ടി വോട്ടർമാരെ പരിഹസിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധമായാണ് സ്ഥാനാർത്ഥിയായതെന്നും സബാഹ് പറയുന്നു. വേങ്ങരയിലെ സ്ഥാനാർഥിയെ പിൻവലിച്ച എസ്.ഡി.പി.ഐ കെ.പി.സബാഹിന് പിന്തുണയും പ്രഖ്യാപിച്ചു. അതേസമയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചേക്കാവുന്ന ലീഗ് വിരുദ്ധ വോട്ടുകൾ സബാഹിന്‍റെ സ്ഥാനാർഥിത്വത്തിലൂടെ ഭിന്നിക്കപ്പെടുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K